Members

Username
Password
Remember Me

Latest articles

ഉരുളക്കിഴങ്ങ് റോസ്റ്റ്

Published: Dec 6, 2011 by admin Filed under: Recipes in Malayalam
ഉരുളക്കിഴങ്ങ് റോസ്റ്റ് ചേരുവകള്‍ ഉരുളക്കിഴങ്ങ് -500 ഗ്രാം മുളകുപൊടി -2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍ മല്ലിപ്പൊടി -2 ടീസ്പൂണ്‍ ജീരകപ്പൊടി -1 ടീസ്പൂണ്‍ വെളുത്തുള്ളി -5 അല്ലി തക്കാളി -1 തൈര് -കാല്‍ കപ്പ് ഉപ്പ്,എണ്ണ -പാകത്തിന് ഇഞ്ചി -1 ചെറിയ കഷണം പാകം ചെയ്യുന്ന വിധം ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ആക്കിയ ശേഷം പകുതി വേവിക്കണം.ഇഞ്ചി,വെളുത്തുള്ളി ഇവ അരച്ചെടുക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉരുളക്കിഴങ്ങ് മൂപ്പിച്ച് എടുക്കണം.ബാക്കി മസാലകള്‍ അരച്ച് വഴറ്റിയെടുക്കണം.തക്കാളിയും തൈരും ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റിയശേഷം വറുത്ത ഉരുളക്കിഴങ്ങ് ഇടുക.ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.
Page 1 of 1